സിദ്ദു മൂസൈവാല വധക്കേസ് പ്രതികള്‍ കൊല്ലപ്പെട്ടു; മരണം ജയിലില്‍ വച്ചുണ്ടായ സംഘര്‍ഷത്തിനിടെ
പഞ്ചാബി ഗായകന്‍ സിദ്ദു മൂസൈവാലയുടെ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ കൊല്ലപ്പെട്ടു. ജയിലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. തുഫാന്‍ എന്ന മന്‍ദീപ് സിംഗ്, മോഹന എന്ന മന്‍മോഹന്‍ സിംഗ് എന്നിവരാണ് മരിച്ചത്. കേശവ് എന്ന മറ്റൊരു അന്തേവാസിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരും മൂൈസവാല വധക്കേസില്‍ പ്രതികളാണ്.
2022 മെയ് 28ന് പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ചാണ് ഗായകന്‍ സിദ്ദു മൂസൈവാല കൊല്ലപ്പെട്ടത്. എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. മാനസയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.