ട്രാക്ടർ റാലിക്കിടെ നടന്ന ചെങ്കോട്ടയിലെ അക്രമം: നടൻ ദീപ് സിദ്ദു അറസ്റ്റിൽ
റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ കൊടി ഉയർത്താൻ നേതൃത്വം നൽകിയ പഞ്ചാബ് നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റിൽ. പഞ്ചാബിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു
ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവും സംഘവുമാണ് കർഷക നേതാക്കൾ തന്നെ ആരോപിച്ചിരുന്നു. അക്രമം നടത്തിയതും ചെങ്കോട്ടയിൽ പതാക ഉയർത്തിയും ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്. ആ സമരവുമായി തങ്ങൾക്ക് പങ്കില്ലെന്നും കർഷക നേതാക്കൾ അറിയിച്ചിരുന്നു
സിഖ് പതാകയാണ് ചെങ്കോട്ടയിൽ ഉയർത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമാണതെന്നും ദേശീയ പതാക അഴിച്ചു മാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫേസ്ബുക്ക് ലൈവ് വഴി പറഞ്ഞിരുന്നു. ചെങ്കോട്ടയിൽ മൈക്രോ ഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കർഷക പ്രതിഷേധത്തെ ചെങ്കോട്ടയിലേക്ക് വഴി തിരിച്ചുവിട്ടതും ഇയാളാണ്. സംഘ്പരിവാർ ഏജന്റാണ് ദീപ് സിദ്ദുവെന്ന ആരോപണവും ഉയർന്നിരുന്നു.