സുരക്ഷാ വീഴ്ചയെന്ന ആരോപണം നാടകം; മോദിക്ക് ഭയമാണെന്ന് സിദ്ദു
പഞ്ചാബിൽ സുരക്ഷാ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ദു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭയമാണ്. പഞ്ചാബിൽ ബിജെപിക്ക് ഒരു പിന്തുണയുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പഞ്ചാബിലെ യഥാർഥ പ്രശ്‌നങ്ങൾ അവഗണിക്കപ്പെട്ടതായും സിദ്ദു കുറ്റപ്പെടുത്തി
കർഷകർ പ്രധാനമന്ത്രിക്ക് ഒരു ഭീഷണിയുമുയർത്തിയിട്ടില്ല. കർഷകരെ ഖലിസ്ഥാനികൾ ആക്കി ബിജെപി ചിത്രീകരിക്കുകയാണ്. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയില്ല. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാൻ മോദി ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നാടകം കളിക്കുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണെന്നും സിദ്ദു പരിഹസിച്ചു.