പത്മഭൂഷൺ പുരസ്‌കാരം നിരസിച്ച് സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ
പത്മഭൂഷൺ പുരസ്‌കാരം നിരസിച്ച് ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ. ഇതേക്കുറിച്ച് ആരും പറഞ്ഞിട്ടില്ല. പുരസ്‌കാരത്തെ കുറിച്ച് തനിക്കൊന്നും അറിയില്ല. പത്മഭൂഷൺ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ താൻ അത് നിരസിക്കുകയാണെന്നും ബുദ്ധദേബ് പറഞ്ഞു
പ്രതിപക്ഷത്തെ രണ്ട് പ്രധാന നേതാക്കൾക്കാണ് ഇത്തവണ പത്മ പുരസ്‌കാരം കേന്ദ്രം പ്രഖ്യാപിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യക്കൊപ്പം ജമ്മു കാശ്മീരിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും പത്മ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു.