ഒഎൻവി പുരസ്‌കാരം നിരസിക്കുന്നതായി വൈരമുത്തു; അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകും
ഒ എൻ വി പുരസ്‌കാരം നിരസിച്ച് തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തു. മീടു ആരോപണം നേരിട്ട വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം നൽകിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുരസ്‌കാരം നിരസിക്കുന്നത്.
വിമർശനങ്ങൾ കടുത്തതോടെ പുരസ്‌കാരം നൽകിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് വൈരമുത്തു നിലപാട് അറിയിച്ചത്.
ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തന്നെയും ഒഎൻവിയെയും അപമാനിക്കുന്നതാണ്. പുരസ്‌കാര തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപയും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു അറിയിച്ചു.