Thursday, January 23, 2025
National

അഴിമതിയെ പിന്തുണയ്ക്കില്ല’: തനിക്കെതിരെ നടക്കുന്നത് അപവാദപ്രചാരണങ്ങളെന്ന് മമത ബാനർജി

പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർത്ഥ ചാറ്റർജിയുടെ വിഷയത്തിൽ മമത ഇതുവരെ പ്രതികരിച്ചിരുന്നില്ല. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ എത്ര കടുത്ത നടപടിയായലും പാർട്ടി ഇടപെടില്ല. കൃത്യമായ സമയപരിധിക്കുള്ളിൽ സത്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിധിയെന്ന് മമത ബാനർജി ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബംഗാളിലെ മുൻ വിദ്യാഭ്യാസമന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡ‍ി സംശയിക്കുന്നത്. ബം​ഗാൾ രാഷ്ട്രീയത്തിൽ വലിയ വിവാ​ദത്തിന് തിരി കൊളുത്തിരിക്കുകയാണ് സംഭവം. അർപ്പിതയുടെ വീട്ടിൽ നിന്ന് 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് എണ്ണി പൂർത്തിയാക്കി‌യത്.

മന്ത്രി പാർത്ഥ ചാറ്റർജിയെ ചികിൽസക്കായി ഭുവനേശ്വറിലേക്ക് എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദേശ പ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് നേതാവായ മന്ത്രിയെ എയിംസിലേക്ക് മാറ്റിയത്. എന്നാൽ മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന് ഇ ഡി വാദിച്ചു.

ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാന്‍ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കണം. അതേസമയം, അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *