സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റി
യുപി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് കാപ്പനെ എയിംസിലേക്ക് മാറ്റിയത്. ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കൽ ഓഫീസറെയും കാപ്പനൊപ്പം നിയോഗിച്ചിട്ടുണ്ട്
കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുപി സർക്കാരിന്റെ നടപടി. കാപ്പനെ യുപിയിൽ നിന്ന് കൊണ്ടുപോകുന്നതിനെ യോഗി സർക്കാർ ശക്തമായി എതിർത്തിരുന്നു. എന്നാൽ ജീവിക്കാനുള്ള അവകാശം തടവുകാർക്കുമുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി