ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ സുബ്രത മുഖർജി അന്തരിച്ചു
ബംഗാൾ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സുബ്രത മുഖർജി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബംഗാളിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു
ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് അദ്ദേഹത്തെ വിധേയമാക്കിയിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒക്ടോബർ 24നാണ് സുബ്രത മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് വാർധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സുബ്രത മുഖർജിയുടെ മരണം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് മമതാ ബാനർജി പറഞ്ഞു.