Sunday, April 13, 2025
National

ഐപിഎസ് വനിതാ ഉദ്യോഗസ്ഥയെ ഔദ്യോഗിക കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്‌നാട് ഡിജിപിയെ ചുമതലകളിൽ നിന്ന് മാറ്റി. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കിയത്.

ഡിജിപിയുടെ ഔദ്യോഗിക കാറിൽ വെച്ച് ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥ സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനായി ആറംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്

സഹപ്രവർത്തകരായ ഐപിഎസ് ഓഫീസർമാരിൽ നിന്ന് സമ്മർദമുണ്ടായിട്ടും വനിതാ ഉദ്യോഗസ്ഥ പരാതിയുമായി മുന്നോട്ടു പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *