കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡിജിപി ആർ ശ്രീലേഖ ഇന്ന് വിരമിക്കും
കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായ ആർ ശ്രീലേഖ ഇന്ന് വിരമിക്കും. ഡിജിപി സ്ഥാനത്ത് നിന്നാണ് വിരമിക്കുന്നത്. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് നിർദേശിച്ചാണ് ശ്രീലേഖ സർവീസിൽ നിന്ന് പടിയിറങ്ങുന്നത്
1987 ബാച്ച് ഉദ്യോഗസ്ഥയാണ്. ചേർത്തല എ എസ് പിയായി സർവീസ് ആരംഭിച്ചു. തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ് പിയായി. സിബിഐയിൽ എസ്പിയായി അഞ്ച് വർഷം പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്നു
ട്രാൻസ്‌പോർട്ട് കമ്മീഷണറായും ജയിൽ ഡിജിപിയായും പ്രവർത്തിച്ചു. നിലവിൽ ഫയർ ഫോഴ്‌സ് മേധാവിയാണ്. ഐപിഎസ് അസോസിയേഷനോടും പോലീസ് സേനയോടും യാത്രയയപ്പ് ചടങ്ങുകൾ ആവശ്യമില്ലെന്ന് രേഖാമൂലം അറിയിച്ചാണ് ശ്രീലേഖ വിരമിക്കുന്നത്.