വി എസ് ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു
വി എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുന്നു. ഇതിന് മുന്നോടിയായി ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞു. കവടിയാറിലേക്കുള്ള മകന്റെ വീട്ടിലേക്കാണ് വി എസ് മാറിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാൻ വി എസ് തീരുമാനിക്കുകയായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ചുമതലകളിൽ നിന്ന് ഒഴിയാനാണ് തീരുമാനം
ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് വി എസ് പൊതുപരിപാടികളിൽ ഇപ്പോൾ പങ്കെടുക്കാറില്ല. സജീവ രാഷ്ട്രീയത്തിൽ നിന്നും അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം വിട്ടു നിൽക്കുകയാണ്.