തിരുവല്ലയിൽ നിന്ന് കാണാതായ പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെയും തമ്പാനൂരിൽ നിന്ന് കണ്ടെത്തി
തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ നിന്നും കാണാതായ പോക്‌സോ കേസ് ഇരകളായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് തിരുവല്ലയിൽ നിന്ന് ഇവരെ കാണാതായത്.
തുവലശ്ശേരി, വെൺപാലവട്ടം സ്വദേശികളായ 16, 15 വയസ്സുള്ള പെൺകുട്ടികളാണിവർ. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികൾ തിരുവല്ല റെയിൽവേ സ്‌റ്റേഷനിലെത്തിയതായും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും വിവരം ലഭിച്ചത്.
തുടർന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഇവരെ തമ്പാനൂർ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.