അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ അവസാനത്തോടെ പുനരാരംഭിക്കും
ഡിസംബർ അവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയം സെക്രട്ടറി രാജീവ് ബൻസാൽ. അന്താരാഷ്ട്ര വിമാന സർവീസുകൾ ഏറ്റവും അടുത്തുതന്നെ, ഈ വർഷം അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് വരെ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. ഇത് പിന്നീട് നവംബർ 30 വരെ നീട്ടിയിരുന്നു. നിലവിൽ, 25-ലധികം രാജ്യങ്ങളിലേക്ക് എയർ ബബിൾ ക്രമീകരണങ്ങളോടെ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്.