കരിപ്പൂരിൽ വൻ സ്വർണവേട്ട; 98 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1990 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിനെ കസ്റ്റംസ് പിടികൂടി. വിപണിയിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതികൾ പിടിയിലായത്.ഇതിനു പുറമെ, 4 യാത്രക്കാരിൽ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.