വിശ്വാസം തെളിയിച്ച് നിതീഷ്കുമാർ, ബിജെപി സഭയിൽ നിന്നിറങ്ങിപോയി
പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മഹാഗഠ്ബന്ധന്‍ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി നിതീഷ് കുമാര്‍ സഭയില്‍ സംസാരിക്കവേ പ്രതിപക്ഷമായ ബി.ജെ.പി പ്രതിഷേധിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിയുടെ വാക്കൗട്ടിന് പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 160 വോട്ടുകള്‍ നേടി ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു. 243 അംഗ സഭയാണ് ബിഹാറിലേത്.
“ഇത് ഒരിക്കലും അവസാനിക്കില്ലാത്ത ഇന്നിങ്‌സാണ്. ഇത് ചരിത്രപരമാണ്. ഞങ്ങളുടെ പാര്‍ട്ണര്‍ഷിപ്പ് നീണ്ടുനില്‍ക്കും. ആരും റണ്‍ ഔട്ട് ആകാന്‍ പോകുന്നില്ല, തേജസ്വി പറഞ്ഞു.
അതേസമയം, നിതീഷ് കുമാറിന് രാഷ്ട്രീയ വിശ്വാസ്യത നഷ്ടമായെന്ന് ബി.ജെ.പി. അംഗം താരാകിഷോര്‍ പ്രസാദ് വിമര്‍ശിച്ചു.