പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയി, അട്ടിമറിയോ സാങ്കേതിക തകരാറോയെന്ന് പരിശോധിക്കുകയാണെന്ന് കോൺഗ്രസ്
ന്യൂഡൽഹി:പാര്‍ട്ടി യൂട്യൂബ് ചാനല്‍ ഡിലീറ്റ് ആയെന്ന് കോണ്‍ഗ്രസ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന ചാനലാണ് ഡിലീറ്റ് ആയത്.
വിഷയത്തില്‍ ഗൂഗിള്‍-യൂട്യൂബ് ടീമുമായി ആശയവിനിമയം നടത്തി വരികയാണെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിഷയം അട്ടിമറിയാണോ സാങ്കേതിക തകരാറാണോയെന്ന് പരിശോധിച്ച് വരികയാണെന്നും കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.