ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം
ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജമ്മു കാശ്മീരിലെ 14 നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്
യോഗത്തിൽ പങ്കെടുക്കാൻ കാശ്മീരിലെ പാർട്ടികളുടെ സഖ്യമായ ഗുപ്കർ തീരുമാനിച്ചിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് യോഗത്തിൽ ഇവർ ആവശ്യപ്പെടും. അതേസമയം കോൺഗ്രസ് ഈ ആവശ്യമുന്നയിച്ചേക്കില്ല. പൂർണ സംസ്ഥാനപദവി ജമ്മു കാശ്മീരിന് തിരികെ നൽകണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും.
ഇന്നലെ മൻമോഹൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂർണ സംസ്ഥാന പദവി ആവശ്യപ്പെടാൻ തീരുമാനമായിരുന്നു.