കൊവിഡ് വ്യാപനം: പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും
രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം ഇത് രണ്ടാം തവണയാണ് സർവകക്ഷി യോഗം ചേരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർധൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും. പത്ത് എംപിമാരിൽ കൂടുതലുള്ള പാർട്ടികളുടെ പ്രതിനിധികൾക്ക് മാത്രമാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.