ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോൾ വില നൂറ് കടന്നു
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും,ഡീസലിന് എട്ട് പൈസയുമാണ് വർദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോൾ വില നൂറ് കടന്നു.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ ഇന്ന് പെട്രോൾ വില 100.04. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 88 പൈസയും, ഡീസലിന് 95 രൂപ 62 പൈസയുമായി.
കൊച്ചിയിൽ പെട്രോളിന് 97 രൂപ 98 പൈസയും, ഡീസലിന് 94 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 76 ഡോളറായിരുന്നു.
ക്രൂഡ് ഓയിൽ വില144 ഡോളറെന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന 2008-ൽ ഇന്ത്യയിൽ പെട്രോളിനുണ്ടായിരുന്നത് ഇപ്പോഴത്തേ വിലയുടെ പകുതിയിൽ താഴെ വില മാത്രം.