ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു
മഞ്ചേരി സബ് ജയിലിൽ വെച്ച് ഇന്നലെ രാത്രിയാണ് ഇയാൾ കൊതുകുതിരി കഴിച്ചത്. ഛർദിക്കുന്നത് കണ്ടതിനെ തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച കേസിൽ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ഇയാളെ തെളിവെടുപ്പിന് കൊണ്ടുവരാനിരിക്കുകയായിരുന്നു.
പിടിയിലായതിന് പിന്നാലെ ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. ഇതേ തുടർന്ന് ജയിലിൽ ഇയാൾക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.