കൊവിഡ് വ്യാപനം; പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു
കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ജൂലൈ 24ന് വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം നടക്കുക.
നിയമസഭ സമ്മേളനം മാറ്റിവെക്കുന്നതടക്കമുള്ള വിഷയങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ചയാകും. ഈ മാസം 27ന് നിയമസഭാ സമ്മേളം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. ധനവിനിയോഗ ബിൽ പാസാക്കുന്നതിന് വേണ്ടിയായിരുന്നുവിത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് സഭാ സമ്മേളനം മാറ്റിവെക്കുന്നത്. ഇക്കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.