24 മണിക്കൂറിനിടെ 47,262 പേർക്ക് കൂടി കൊവിഡ്; 275 പേർ മരിച്ചു
കടുത്ത ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23,907 പേർ രോഗമുക്തരായി.
ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,1,7,34,058 ആയി. 275 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് രണം 1,60,441 ആയി ഉയർന്നു
1,12,05,160 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 3,68,457 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനടോകം 5,08,41,286 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു