വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ് വീണ്ടും; 30ന് ഹാജരാകണം
ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇത് മൂന്നാം തവണയാണ് വിനോദിനിക്ക് നോട്ടീസ് നൽകുന്നത്.
ഈ മാസം 30ന് ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും വിനോദിനി ഹാജരായിരുന്നില്ല. 30ന് ഹാജരായില്ലെങ്കിൽ കോടതി വഴി വാറണ്ട് അയക്കുമെന്ന് കസ്റ്റംസ് പറഞ്ഞിട്ടുണ്ട്
ലൈഫ് മിഷൻ കോഴയുടെ ഭാഗമായി യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസ് പറയുന്നത്. അതേസമയം സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനി പ്രതികരിച്ചത്.