ഉള്ളിവില തടയാൻ നടപടിയുമായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഉള്ളിവില ക്രമാധീതമായി ഉയരാന്‍ തുടങ്ങിയ സാഹചചര്യത്തില്‍ വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ കയ്യിലുള്ള ബഫര്‍ സ്റ്റേക്ക് വിറ്റഴിക്കാനും ഇറക്കുമതി നിബന്ധനകള്‍ ഉദാരമാക്കാനുമാണ് തീരുമാനം. മുംബൈയിലും പൂനെയിലും ഉള്ളിവില നിലവില്‍ 100 രൂപ കടന്നിട്ടുണ്ട്.
നടപടിയുടെ ഭാഗമായി 2003ലെ പ്ലാന്റ് ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റംവരുത്തി. അതുവഴി അണുനശീകരണം നടത്താത്ത ഉള്ളി ഇറക്കുമതി ചെയ്യാന്‍ കച്ചവടക്കാരെ അനുവദിക്കും.
ഉള്ളിവില ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് ഉള്ളി വിറ്റഴിക്കാനുള്ള നടപടി സപ്തംബറില്‍ തന്നെ തുടങ്ങിയിരുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉള്ളിയാണ് ആദ്യം വിറ്റഴിക്കുകയെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് അറിയിച്ചു.