Monday, January 6, 2025
Kerala

പയ്യോളിയില്‍ വിദ്യാര്‍ത്ഥി കടലില്‍ മുങ്ങി മരിച്ചു

പയ്യോളി: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പള്ളിക്കര വലിയപറമ്പത്ത് ദേവരാജന്റെ മകന്‍ ആദിത്യന്‍ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടയാണ് സംഭവം. അയനിക്കാട് സേവന നഗര്‍ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കോഴിക്കോട് പോളിടെക്‌നിക്കില്‍ ടൂള്‍ ആന്റ് ഡൈ കോഴ്‌സിന് പ്രവേശനം നേടിയിരുന്നു.

അമ്മ: ഷിബില. സഹോദരി: പാര്‍വ്വണ (തൃക്കോട്ടൂര്‍ യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനി)

Leave a Reply

Your email address will not be published. Required fields are marked *