സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നല്‍കും: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഞങ്ങള്‍ ഒരിക്കലും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കില്ല. സംസ്ഥാനങ്ങളുടെ വിഹിതം നല്‍കില്ലെന്ന് ഒരിക്കലും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.
സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം ഉറപ്പായും നല്‍കുമെന്നും നികുതി ബില്ല് അവതരിപ്പിച്ചു സംസാരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മികച്ച മുഖ്യമന്ത്രി കൂടിയായിരുന്നു. സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ വളച്ചൊടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജിഎസ്ടി കൗണ്‍സിലിനെ ലംഘിച്ചും മറികടക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയും നിര്‍മല സീതാരാമന്‍ തള്ളിക്കളഞ്ഞു.