വിദ്യാരംഭം ഇക്കുറി വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാരംഭം ഇക്കുറി വീടുകളിൽ തന്നെ നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിൽ ആണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ചയാണ് വിദ്യാരംഭം. സാധാരണ ക്ഷേത്രങ്ങളിൽ നടക്കുന്നതു പോലെ ആളുകൾ കൂടുന്ന ചടങ്ങുകൾ വിദ്യാരംഭത്തിനു ഇത്തവണയുണ്ടാകില്ല.
ആഘോഷ പരിപാടികളിൽ നിയന്ത്രണം തുടരേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ റോഡിൽ വാഹനങ്ങൾ കൂടി. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കുന്നതിൽ മടി കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. . സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നതില്‍ പലപ്പോഴും വിമുഖത കാണിക്കുന്നതായി കണ്ടു വരുന്നുണ്ട്. ഇത്തരം അശ്രദ്ധകള്‍ നാം കൈവരിച്ചു കൊണ്ടിരിക്കുന്ന നേട്ടങ്ങള്‍ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവാഹം പോലുള്ള ചടങ്ങുകളില്‍ പങ്കെടുക്കാവുന്നതിലും അധികം ആളുകള്‍ ചില സ്ഥലങ്ങളില്‍ വന്നുകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവാഹങ്ങള്‍ അധികമായി നടക്കുന്ന സമയമാണിത്. ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമുണ്ടാകണം. ബന്ധപ്പെട്ട സെക്ടറൽ മജിസ്ട്രേറ്റുമാര്‍ ഓരോ പ്രദേശത്തും നടക്കുന്ന ഇത്തരം ചടങ്ങുകള്‍ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. കുറേ കാലത്തേക്കുകൂടി ആഘോഷ പരിപാടികളില്‍ നാം ഇതേ നിയന്ത്രണം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിർദേശിച്ചു.