Wednesday, January 8, 2025
National

മന്ത്രി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: സംസ്ഥാന മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. ധനകാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് എന്‍.ഐ.എ അന്വേഷണം. വിദേശനാണ്യ ചട്ടം ലംഘിച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്തുക. നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുണ്ട് എന്നാണ് നിയമം.

എന്നാല്‍ ഇത് ജലീല്‍ നേടിയിരുന്നില്ല. നിയമലംഘനം തെളിഞ്ഞാല്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ സഹായം സ്വീകരിച്ചുവെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇതു സംബന്ധിച്ച്‌ പരാതി ലഭിച്ചിരുന്നു.

കോണ്‍സുലേറ്റ് ജനറലുമായി നേരിട്ട് ഇടപാട് നടത്തുന്നതിന് കേന്ദ്രാനുമതി ആവശ്യമായിരുന്നു. എന്നാല്‍ ഇത് ലഭിക്കാതെയാണ് മന്ത്രി ബന്ധപ്പെട്ടത്. അതെ സമയം ഏത് അന്വേഷണം നേരിടാനും താൻ ഒരുക്കമാണെന്ന് മന്ത്രി ജലീൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *