രസീത് നൽകാതെ കൊറിയൻ പൗരന് 5000 രൂപയുടെ പിഴ; പൊലീസുകാരന് സസ്പൻഷൻ
രസീത് നൽകാതെ കൊറിയൻ പൗരന് 5000 രൂപയുടെ പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പൻഷൻ. ഡൽഹി ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ മഹേഷ് ചന്ദിനെയാണ് സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. ഡൽഹി പൊലീസ് തന്നെ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം പങ്കുവച്ചു. സംഭവത്തിൻ്റെ വിഡിയോ വൈറലായതിനു പിന്നാലെയാണ് നടപടി.
ഏകദേശം ഒരു മാസം മുൻപാണ് സംഭവം നടന്നത്. ട്രാഫിക്ക് നിയമലംഘനം നടത്തിയത് 5000 രൂപ പിഴയടയ്ക്കാൻ പറയുമ്പോൾ കൊറിയൻ പൗരൻ 500 രൂപ നൽകുന്നു. എന്നാൽ, 500 അല്ല, 5000 ആണെന്ന് പൊലീസുകാരൻ പറയുന്നു. ഇതേ തുടർന്ന് കൊറിയൻ പൗരൻ 5000 രൂപ നൽകുന്നു. ഇരുവരും കൈകൊടുത്ത് പിരിയുന്നു. ഇതാണ് വിഡിയോയിൽ ഉണ്ടായിരുന്നത്.