തലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രം പോസ്റ്ററിൽ; ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്
തലയിൽ തട്ടമില്ലാത്ത നടിയുടെ ചിത്രമടങ്ങുന്ന പോസ്റ്റർ പ്രദർശിപ്പിച്ചെന്നാരോപിച്ച് ഇറാനിൽ ചലച്ചിത്രോത്സവം നിരോധിച്ചെന്ന് റിപ്പോർട്ട്. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷൻ (ISFA) പുറത്തിറക്കിയ പോസ്റ്ററാണ് അധികൃതരെ ചൊടിപ്പിച്ചത്. ഇറാനിയൻ നടി സൂസൻ തസ്ലീമിയാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.
ചലച്ചിത്രോത്സവത്തിൻ്റെ 13ആം പതിപ്പാണ് നടക്കാനിരുന്നത്. സെപ്തംബറിൽ തീരുമാനിച്ചിരുന്ന ഈ ചലച്ചിത്രോത്സവം നിരോധിച്ചു എന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഹിജാബണിയാത്ത യുവതിയുടെ ചിത്രം പോസ്റ്ററിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചതായി ഇറാനിയൻ വാർത്താ ഏജൻസി IRNA റിപ്പോർട്ട് ചെയ്യുന്നു.