പ്രായപൂർത്തിയാവാത്ത താരത്തെ ഉപയോഗിച്ച് മസാജിങ്ങ്; യുപിയിൽ ക്രിക്കറ്റ് പരിശീലകനു സസ്പൻഷൻ
പ്രായപൂർത്തിയാവാത്ത താരത്തെ ഉപയോഗിച്ച് മസാജിങ്ങ് നടത്തിയ ക്രിക്കറ്റ് പരിശീലകനു സസ്പൻഷൻ. യുപിയിലെ രവീന്ദ്ര കിഷോർ ഷാഹി സ്പോർട്സ് സ്റ്റേഡിയത്തിൽ വച്ചാണ് സംഭവം. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തായതോടെ അസിസ്റ്റൻ്റ് കോച്ച് അബ്ദുൽ അഹദിനെ സ്പോർട്സ് ഡയറക്ടർ ആർപി സിംഗ് സസ്പൻഡ് ചെയ്തു.
ഓഗസ്റ്റിൽ നടന്ന സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് വൈറലായത്. ഇതിനു പിന്നാലെയാണ് നടപടി. സംഭവത്തിൽ മൂന്നംഗ സമിതി അന്വേഷണം നടത്തി മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിംഗ് നിർദ്ദേശം നൽകി. കായിക വകുപ്പ് സമാന്തര അന്വേഷണം ആരംഭിച്ചു.