Thursday, January 23, 2025
National

ഇന്ധന വില വർധനവ്: പാർലമെന്റിന്റെ ഇരു സഭകളിലും അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്

 

ഇന്ധന, പാചക വാത വിലവർധനവ് പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ഇന്ധനവില വർധനവിൽ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്‌സഭയിൽ കെ മുരളീധരനും രാജ്യസഭയിൽ ശക്തി സിംഗ് ഗോഹലുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

വില വർധനവ് ഇന്നലെ ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും തള്ളുകയായിരുന്നു. ഇന്ധന പാചകവാതക വിലവർധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നലെ സ്തംഭിച്ചിരുന്നു. ചർച്ച വേണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ അടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിൽ പാർലമെന്റിന്റെ നടപടികൾ സ്തംഭിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *