ഫോൺ ചോർത്തൽ വിവാദം: പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭയിൽ ബിനോയ് വിശ്വവും ലോക്‌സഭയിൽ എൻ കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നൽകിയത്.
വിഷയത്തിൽ ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ബിജെപി എംപിയായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടു. അതാണ് യുക്തിസഹമായ നടപടി. അല്ലെങ്കിൽ വാട്ടർഗേറ്റ് വിവാദം പോലെ യാഥാർഥ്യം പുറത്തുവന്നാൽ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു