മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല, ആൾക്കൂട്ട നിയന്ത്രണവും ഇല്ല; കൂടുതൽ ഇളവുകളുമായി കേന്ദ്രം
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് ഇതുസംബന്ധിച്ച് കത്തെഴുതി
കൊവിഡിനെ തുടർന്ന് 20202 ലാണ് മാസ്‌കും ആൾക്കൂട്ട നിയന്ത്രണവും കൂടിച്ചേരലുകൾ ഒഴിവാക്കിയുമൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ ഉത്തരവിന്റെ കാലാവധി മാർച്ച് 25ന് അവസാനിക്കും. ഇതിന് ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ടതില്ലെന്നാണ് നിർദേശം.