ഇന്ധന വില വർധനവ്: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി
ഇന്ധനവില വർധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്.
പെട്രോൾ വില വർധനവ് ഏറ്റവുമുയർന്ന നിരക്കിൽ എത്തിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നത്.
രാജ്യത്ത് പെട്രോൾ വില ഇന്നും വർധിപ്പിച്ചിരുന്നു. ലിറ്ററിന് 48 പൈസയാണ് വർധിപ്പിച്ചത്. അതേസമയം ഇന്ന് ഡീസലിന്റെ വിലയിൽ മാറ്റമില്ല.