Monday, April 14, 2025
National

ശശികലയെ കേരളത്തിലേക്കോ, പുതുച്ചേരിയിലേക്കോ മാറ്റണം; ജീവൻ അപകടത്തിലെന്ന് ബന്ധുക്കൾ

ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശശികലയെ കേരളത്തിലേക്കോ, പുതുച്ചേരിയിലേക്കോ മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കൾ. ശശികലയുടെ ജീവൻ അപകടത്തിലാണ്. കേരളം അല്ലെങ്കിൽ പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

കർണാടക ഹൈക്കോടതിയെയും സുപ്രീം കോടതിയെയും ബന്ധുക്കൾ സമീപിക്കും. ഇന്നലെ ശശികലക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പനി, ചുമ, കടുത്ത ശ്വാസതടസ്സം, തളർച്ച എന്നിവ അനുഭവപ്പെട്ടതോടെയാണ് ബുധനാഴ്ച ഉച്ചയോടെ ശശികലയെ ജയിലിൽ നിന്ന് ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *