മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു; ആറ് ബന്ധുക്കൾക്കും രോഗബാധ
മലപ്പുറം പുളിക്കലിൽ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പുളിക്കൽ സ്വദേശി റമീസിന്റെ കുട്ടി ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മരിച്ചു
മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആറ് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്ക് മാറ്റി. വിദേശത്ത് നിന്നെത്തിയവരാണ് റമീസും കുടുംബവും