Sunday, April 13, 2025
Kerala

സിഎജിക്കെതിരായ പ്രമേയം ശബ്ദവോട്ടോടെ നിയമസഭ പാസാക്കി

സിഎജിക്കെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസായി. കിഫ്ബിക്കെതിരായ റിപ്പോർട്ട് വഴി സി എ ജി സംസ്ഥാന സർക്കാരിനെതിരെ അനാവശ്യമായി കടന്നുകയറുന്നുവെന്നാണ് വിമർശനം. റിപ്പോർട്ടിലെ മൂന്ന് പേജുകൾ നിരാകരിക്കും.

സർക്കാർ ഭാഗം കേൾക്കാതെയാണ് സിഎജി റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇത് തെറ്റായ കീഴ് വഴക്കമാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തെ എതിർത്തു.

റിപ്പോർട്ടിലെ ഭാഗം നിരാകരിക്കാൻ നിയമസഭക്ക് അധികാരമില്ലെന്നും റി്‌പ്പോർട്ട് സഭയിൽ വെച്ചാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് വിടുകയാണ് പതിവെന്നും സതീശൻ പറഞ്ഞു. പ്രമേയം പാസാക്കാൻ നിയമസഭക്ക് അധികാരമില്ല. കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണിതെന്നും സതീശൻ പറഞ്ഞു.

എതിർക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സർക്കാരിനെന്നം ഇതിന് ഉദാഹരണമാണ് സിഎജിക്കെതിരായ പ്രമേയമെന്നും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. പ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു മുനീർ.

Leave a Reply

Your email address will not be published. Required fields are marked *