മുത്തൂറ്റ് ശാഖയിൽ തോക്കുചൂണ്ടി മോഷണം; ഏഴ് കോടിയുടെ സ്വർണം നഷ്ടപ്പെട്ടു
മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്‌നാട് ഹൊസൂർ ശാഖയിൽ തോക്കുചൂണ്ടി മോഷണം. ഏഴ് കോടി രൂപയുടെ സ്വർണം മോഷ്ടാക്കൾ കവർന്നു. രാവിലെ പത്ത് മണിക്ക് ശാഖ തുറന്നതിന് പിന്നാലെ എത്തിയ ആറംഗ സംഘമാണ് കൊള്ള നടത്തിയത്.
മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. തോക്കുചൂണ്ടി മാനേജരെ അടക്കം ഇവർ കെട്ടിയിട്ടു. തുടർന്നാണ് കവർച്ച നടത്തിയത്. ഏഴ് കോടിയുടെ സ്വർണത്തിനൊപ്പം ഒരു ലക്ഷത്തോളം രൂപയും ഇവർ കൊണ്ടുപോയി
ജീവനക്കാരുടെ മൊഴി അടിസ്ഥാനപ്പെടുത്തിയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.