ഝാർഖണ്ഡിൽ മാവോയിസ്റ്റ് സ്‌ഫോടനത്തിൽ ഗ്രാമീണൻ മരിച്ചു
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചതെന്ന് സംശയിക്കുന്ന ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 45 വയസ്സുള്ള ഗ്രാമീണനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ടോന്റോ മേഖലയിലെ റെൻഗ്രഹാതു ഗ്രാമത്തിലാണ് സംഭവം.
പ്രദേശവാസിയായ ചേതൻ കോഡ, വിറക് ശേഖരിക്കാൻ സമീപത്തെ വനത്തിലേക്ക് പോയതായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ മാവോയിസ്റ്റുകൾ സ്ഥാപിച്ചതെന്ന് സംശയിക്കുന്ന ഐഇഡി പൊട്ടിത്തെറിച്ചു. ഗുരുതരമായി പരിക്കേറ്റ കോഡയെ ഉടൻ തന്നെ ചൈബാസയിലെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.