ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. മൃദദേഹം കൃഷി സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഇതിനിടെ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പൂപ്പറയിൽ നാട്ടുകാർ കൊച്ചി ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നു. കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കുടപ്പാറയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെ തൊഴിലാളികളാണ് പുലിയെ കണ്ടത്. പ്രദേശത്ത് പരിശോധനയിൽ പുലിയുടെ കാൽപ്പാടുകളും, പുലി കിടന്ന ഗുഹയും കണ്ടെത്തി. വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും.