വയനാട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം ഇന്ന്
വയനാട് പടിഞ്ഞാറെത്തറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തണ്ടർ ബോൾട്ട് തുടരുകയാണ്
വേൽമുരുകന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്നലെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. മൃതദേഹം ആവശ്യപ്പെട്ട് ബന്ധുക്കളാരും എത്തിയിട്ടില്ല. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് പരുക്കേറ്റതായും വിവരമുണ്ട്
അതേസമയം കൊല്ലപ്പെട്ട വേൽ മുരുകൻ പിടികിട്ടാപ്പുള്ളിയെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. 2015 മുതൽ വേൽ മുരുകനടക്കം 13 മാവോയിസ്റ്റുകളെ തമിഴ്‌നാട് പോലീസ് തെരയുന്നതായും രേഖകളുണ്ട്. വേൽമുരുകനെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയും തമിഴ്‌നാട് സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു