രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതകളില്ല; മന്ത്രിസഭാ പുനഃസംഘടന കൂട്ടായ തീരുമാനം: സച്ചിൻ പൈലറ്റ്
രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതയില്ലെന്ന് സച്ചിൻ പൈലറ്റ്. 2023ൽ വീണ്ടും അധികാരത്തിൽ തിരിച്ചുവരികയാണ് ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. നാല് ദളിത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇങ്ങനെ എല്ലാ വിഭാഗങ്ങളിൽ ഉള്ളവർക്കും സർക്കാരിൽ പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്
കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ പുനഃസംഘടന. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അജയ് മാക്കൻ എന്നിവർക്ക് നന്ദി പറയുകയാണ്. പാർട്ടിയുടെ ഏത് തലത്തിലും പ്രവർത്തിക്കാൻ താൻ സന്നദ്ധനാണ്. കഴിഞ്ഞ 20 വർഷം പാർട്ടി നൽകിയ എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാർഥമായി നിർവഹിച്ചിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് അറിയിച്ചു.