സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി ; രാജസ്ഥാനിൽ കോൺഗ്രസിലെ പ്രതിസന്ധിക്ക് വിരാമം
രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ സച്ചിന്‍ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസിലേക്ക് മടക്കം. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ.സി വേണുഗോപാല്‍ അറിയിച്ചു. സച്ചിൻ പൈലറ്റുമായി തുറന്ന ചർച്ച നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.
സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. പ്രിയങ്ക ഗാന്ധിയും ചര്‍ച്ചയില്‍ ഭാഗമായി.
സച്ചിൻ പൈലറ്റിന് മേൽ വിമത എംഎൽഎമാർ തിരിച്ചു പോകാനുള്ള സമ്മർദ്ദം ശക്തമാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച നിയമസഭാ സമ്മേളനംനടക്കാനിരിക്കെയാണ് നിര്‍ണായകമായ നീക്കം. ജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എം.എല്‍.എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. സച്ചിന്‍ ബി.ജെ.പിയിലേക്ക് എന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തി. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന്‍ വ്യക്തമാക്കുകയും ചെയ്തു