സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്; വീട്ടിൽ തന്നെ ക്വാറന്റൈനിൽ
ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർക്ക് കൊവിഡ്. ട്വിറ്റർ വഴി സച്ചിൻ തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ചെറിയ ലക്ഷണങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും കുടുംബാംഗങ്ങളെല്ലാവർക്കും നെഗറ്റീവാണെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.
വീട്ടിൽ നത്‌നെ ക്വാറന്റൈനിലാണ് സച്ചിൻ. ഡോക്ടർമാരുടെ നിർദേശങ്ങൾ അതേപോലെ പാലിക്കുന്നുണ്ടെന്നും പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു.