രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സച്ചിൻ ക്യാമ്പിലെ 3 പേർ ക്യാബിനറ്റിലേക്ക്
രാജസ്ഥാനിൽ 15 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സച്ചിൻ പൈലറ്റ് ക്യാമ്പിൽ നിന്ന് 3 പേർ ക്യാബിനറ്റ് പദവിയിലുണ്ടാകും. രണ്ട് പേർക്ക് സഹമന്ത്രി സ്ഥാനവും നൽകും. പുതിയ മന്ത്രിസഭയിൽ നാല് ദളിത് മന്ത്രിമാരുമുണ്ടാകും
മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. നിലവിലെ മന്ത്രിമാരിൽ ഒരു വിഭാഗം തുടരും. സച്ചിൻ ക്യാമ്പിലുള്ളവരെയും ബി എസ് പിയിൽ നിന്നെത്തിയ ചിലരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാണ് പുനഃസംഘടന
ഒരു വർഷത്തോളം പുനഃസംഘടന ആവശ്യപ്പെടുന്ന സച്ചിൻ ക്യാമ്പിന് ആശ്വാസകരമാണ് നടപടി. തന്നോടൊപ്പം പാർട്ടി വിടാൻ തയ്യാറായവരെ അർഹമായ സ്ഥാനങ്ങളിൽ എത്തിക്കുകയാണ് സച്ചിന്റെ ഉദ്ദേശ്യം.