പിഎഫ്‌ഐ നിരോധനം; കേന്ദ്ര തീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണലിന്റെതാണ് തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനവും ശരിയെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇതോടെ പിഎഫ്‌ഐ നിരോധനത്തിന് നിയമ സാധുതയായി.
2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. 5 വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്ത് യുഎപിഎ മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി.
നിരോധന നടപടി 6 മാസത്തിനകം ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടര്‍നടപടി പ്രഖ്യാപിച്ചത്.ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ ബഞ്ചാണ് സര്‍ക്കാര്‍ ഉത്തരവ് പരിശോധിച്ച ശേഷം ശെരിവച്ചത്.
പിഎഫ്‌ഐയെ നിരോധിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. പിഎഫ്‌ഐ യുടെ വിശദീകരണം അടക്കം പരിശോധിച്ചാണ് ട്രൈബ്യൂണല്‍ നിരോധനം ശരിവച്ചത്.