Thursday, January 23, 2025
National

ഉച്ചഭാഷിണിയുടെ ശബ്ദ പരിധി ലംഘിച്ചെന്ന് ആരോപണം, ഹരിദ്വാറിൽ 7 പള്ളികൾക്ക് പിഴ ചുമത്തി

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 7 മുസ്ലിം പള്ളികൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. 2ചുമത്തിpഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഉച്ചഭാഷിണികളുടെ അനുവദനീയമായ ശബ്ദ നിലവാരം ലംഘിച്ചതായി കണ്ടെത്തിയ പള്ളികൾക്കെതിരെയാണ് നടപടി. കൂടാതെ രണ്ട് പള്ളികൾക്കും ഹരിദ്വാർ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതാത് വൈദികർക്ക് നൽകിയ ഷോകേസ് നോട്ടീസുകൾക്ക് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭരണകൂടം നടപടിയെടുത്തത്. ഹരിദ്വാർ എസ്ഡിഎം പുരൺ സിംഗ് റാണയുടെ നിർദേശപ്രകാരമാണ് നടപടി. ജമാ മസ്ജിദ്, ഇബാദുള്ളാഹിത്തല (കിക്കാർ വാലി) മസ്ജിദ്, ബിലാൽ മസ്ജിദ്, നഗരത്തിലെ മറ്റൊരു ജുമാമസ്ജിദ്, സാബ്രി ജുമാ മസ്ജിദ് എന്നിവയും മറ്റ് രണ്ട് പള്ളികളുമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ഹരിദ്വാർ എസ്ഡിഎം അറിയിച്ചു.

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഉച്ചഭാഷിണികൾക്ക് ശബ്ദ നിലവാരത്തിൽ പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് എസ്ഡിഎം ഹരിദ്വാർ പുരൺ സിംഗ് റാണ പറഞ്ഞു. ‘പ്രദേശത്ത് നിന്ന് പരാതികൾ ഉണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് അഡ്മിനിസ്‌ട്രേഷനോടും പ്രാദേശിക മലിനീകരണ നിയന്ത്രണ ബോർഡിനോടും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് പള്ളികൾക്ക് 5000 രൂപ പിഴ ചുമത്തി’ റാണ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *