വിദ്യാർഥിനികൾക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസ്; പ്രതികൾക്കെതിരെ പോക്‌സോ ചുമത്തി
എറണാകുളം നോർത്തിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ചുരുളഴിയുന്നത് പീഡനക്കേസ്. രണ്ട് യുവാക്കളും രണ്ട് സ്‌കൂൾ വിദ്യാർഥിനികളുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ മയക്കുമരുന്ന് നൽകി തങ്ങളെ പീഡിപ്പിച്ചിരുന്ന വിവരം പുറത്തുപറയുന്നത്. ഇതോടെ പ്രതികൾക്കെതിരെ പോലീസ് പോക്‌സോ ചുമത്തി
കാറിന്റെ ഡിക്കിയിൽ നിന്ന് കഞ്ചാവും കണ്ടെത്തിയിരുന്നു. പെൺകുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിന് ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായ യുവാക്കൾ പെൺകുട്ടികൾക്ക് എംഡിഎംഎയും എൽ എസ് ഡി സ്റ്റാമ്പും നൽകിയിരുന്നു.
തൃപ്പുണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റിയൻ, ജിത്തു എന്നിവരാണ് പിടിയിലായത്. പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്.