മത്സരിക്കുന്നത് ടിപിയുടെ ശബ്ദം നിയമസഭയിൽ എത്തിക്കാൻ: കെ കെ രമ
ടി പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിൽ എത്തിക്കുന്നതിനായാണ് താൻ മത്സരിക്കുന്നെന്ന് വടകരയിലെ യുഡിഎഫ് പിന്തുണയുള്ള ആർഎംപി സ്ഥാനാർഥി കെ കെ രമ. രാജ്യം മുഴുവൻ കോൺഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തിൽ മാത്രം കോൺഗ്രസിനെ വിമർശിക്കാൻ അർഹതയില്ല
വടകരയിൽ പുതിയ ചരിത്രം കുറിക്കും. അഖിലേന്ത്യാ അടിസ്ഥാനത്തിൽ വർഗീയ ഫാസിസത്തിനെതിരെ വിശാലമായ മതേതര ജനാധിപത്യ സഖ്യം ഉയർന്നുവരേണ്ട കാലഘട്ടമാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിച്ചതെന്നും ഇവർ പറഞ്ഞു.